Air FryersKitchen & Appliances

എയർ ഫ്രൈയർ കേടാകാതെ കൂടുതൽ കാലം ഉപയോഗിക്കണോ? ശ്രദ്ധിക്കൂ!

എണ്ണയുടെ ഉപയോഗം കുറച്ച് ആരോഗ്യകരമായ ഭക്ഷണം തയാറാക്കാൻ ആഗ്രഹിക്കുന്നവരുടെ അടുക്കളയിൽ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് എയർ ഫ്രൈയർ. ഫ്രെഞ്ച് ഫ്രൈസ്, ചിക്കൻ, കട്‍‍‍ലൈറ്റ് സമോസ, പച്ചക്കറികൾ, കേക്ക്, ബ്രെഡ് തുടങ്ങി നിരവധി വിഭവങ്ങൾ വളരെ കുറച്ച് എണ്ണയിൽ തന്നെ തയാറാക്കാൻ കഴിയുന്നതിനാൽ പലരും ഇത് ദിവസേന ഉപയോഗിക്കുന്നുണ്ട്. കുട്ടികൾക്ക് ക്രിസ്പിയും ആരോഗ്യകരവുമായ സ്നാക്കുകൾ തയാറാക്കാനും എയർ ഫ്രയർ മികച്ചൊരു ഓപ്ഷനാണ്.

ഫ്രഞ്ച് ഫ്രൈസ് ഉപയോഗിക്കാൻ അവയെ ക്യൂബുകളായി മുറിച്ച് 200 ഡിഗ്രിയിൽ ഏകദേശം 20 മിനിറ്റ് ബേക്ക് ചെയ്യുക. നല്ല ക്രിസ്പിയായ രുചികരമായ ഫ്രഞ്ച് ഫ്രൈസ് ലഭിക്കും.ഫ്രഞ്ച് ഫ്രൈസ് പോലെ തന്നെ എയർ ഫ്രൈയർ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒന്നാണ് ചിക്കൻ നഗ്ഗറ്റുകൾ. 200 ഡിഗ്രിയിൽ ഏകദേശം 15 മിനിറ്റ് ബേക്ക് ചെയ്താൽ ചിക്കൻ നഗ്ഗറ്റുകൾ ലഭിക്കും. ചിക്കൻ വിംഗ്സ് തയാറാക്കാൻ 200 ഡിഗ്രിയിൽ ഏകദേശം 20 മിനിറ്റ് ചൂടാക്കിയാൽ മതി. പച്ചക്കറികളും മത്സ്യവും മാംസവും എല്ലാം എയർ ഫ്രൈയറിൽ തയാറാക്കാവുന്നതാണ്. കൃത്യമായ സമയനിർദ്ദേശങ്ങൾ പാലിച്ച് വേണം ഇവയെല്ലാം തയാറാക്കാൻ.

BUY NOW

എന്നാൽ എയർ ഫ്രൈയർ കൂടുതൽ കാലം മികച്ച രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ശരിയായ പരിപാലനം ആവശ്യമാണ്. ഓരോ ഉപയോഗത്തിനുശേഷവും ബാസ്‌ക്കറ്റും ട്രേയും പൂർണമായും തണുത്തതിന് ശേഷം ഇളംചൂടുള്ള വെള്ളവും മൃദുവായ ലിക്വിഡ് സോപ്പും ഉപയോഗിച്ച് കഴുകുക. സ്ക്രബ്ബറുകളോ കഠിനമായ ക്ലീനിങ് പാഡുകളോ ഉപയോഗിക്കുന്നത് നോൺ-സ്റ്റിക്ക് കോട്ടിങ്ങിന് കേടുപാടുകൾ വരുത്താൻ ഇടയാക്കും.

BUY NOW

ഭക്ഷണാവശിഷ്ടങ്ങളും എണ്ണയും എയർ ഫ്രയറിനുള്ളിൽ അടിഞ്ഞുകൂടാൻ അനുവദിക്കരുത്. അവ സമയത്ത് വൃത്തിയാക്കാത്തപക്ഷം ദുർഗന്ധം ഉണ്ടാകാനും പുക ഉയരാനും അടുത്തതായി പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ രുചി മാറാനും സാധ്യതയുണ്ട്. അകത്തെ ഭാഗങ്ങൾ മൃദുവായ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചാൽ മതിയാകും. ഹീറ്റിങ് എലമെന്റിൽ അഴുക്ക് അടിഞ്ഞിട്ടുണ്ടെങ്കിൽ മൃദുവായ ബ്രഷ് ഉപയോഗിച്ച് സൂക്ഷിച്ച് വൃത്തിയാക്കാം.

BUY NOW

എയർ ഫ്രൈയറിന്റെ എയർ വെന്റുകൾ ഒരിക്കലും മൂടിവയ്ക്കരുത്. വായു സഞ്ചാരം തടസ്സപ്പെട്ടാൽ ഉപകരണത്തിന്റെ പ്രവർത്തനം കുറയുകയും അമിതമായി ചൂടാകുകയും ചെയ്യാം. ഉപയോഗിക്കുമ്പോൾ ചുറ്റും ആവശ്യത്തിന് ഇടം നൽകുന്നതും പ്രധാനമാണ്. ഓവർലോഡ് ചെയ്യുന്നതും ഒഴിവാക്കണം. ബാസ്‌ക്കറ്റിൽ അമിതമായി ഭക്ഷണം നിറച്ചാൽ ചൂട് ഒരുപോലെ ലഭിക്കാതെ ഭക്ഷണം ശരിയായി വേവില്ല. ചെറിയ അളവുകളായി പാകം ചെയ്യുന്നതാണ് മികച്ച ഫലം നൽകുന്നത്.

BUY NOW

എയർ ഫ്രൈയറിനുള്ളിൽ അലുമിനിയം ഫോയിൽ, ബേക്കിങ് പേപ്പർ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ നിർമാതാവിന്റെ നിർദേശങ്ങൾ പാലിക്കണം. തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ വായുസഞ്ചാരം തടസ്സപ്പെടുകയും ഭക്ഷണം ഒരുപോലെ വേവാതിരിക്കുകയും ചെയ്യും. വൃത്തിയാക്കിയ ശേഷം എല്ലാ ഭാഗങ്ങളും പൂർണമായും ഉണങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമേ വീണ്ടും ഘടിപ്പിക്കാവൂ. ഈർപ്പമുള്ള നിലയിൽ സൂക്ഷിക്കുന്നത് ദുർഗന്ധത്തിനും പൂപ്പൽ രൂപപ്പെടുന്നതിനും കാരണമാകാം.

BUY NOW

ശരിയായ രീതിയിൽ ഉപയോഗിക്കുകയും ഇടയ്ക്കിടെ വൃത്തിയാക്കുകയും ചെയ്താൽ എയർ ഫ്രയർ വർഷങ്ങളോളം ഉപയോഗിക്കാം. എയർ ഫ്രൈയറിന്റെ ഉയർന്ന മോഡലുകൾ പലപ്പോഴും വിലയേറിയത് ആയിരിക്കും. അൽപം വലുപ്പം കൂടുതലായതിനാൽ അടുക്കളയിൽ എയർ ഫ്രൈയർ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണ പദാർത്ഥങ്ങൾ ഓവനിൽ പാചകം ചെയ്യുന്നതിനേക്കൾ കൂടുതൽ സമയം എടുക്കും എയർ ഫ്രൈയറിൽ പാചകം ചെയ്യുമ്പോൾ. ആരോഗ്യകരവും രുചികരവുമായ രീതിയിൽ ഭക്ഷണം തയ്യാറാക്കാനുള്ള ഒരു മാർഗമാണ് അന്വേഷിക്കുന്നതെങ്കിൽ എയർ ഫ്രൈയർ നല്ലൊരു മാർഗമാണ്.


Discover more from Manorama Deals

Subscribe to get the latest posts sent to your email.

Devu Das | Top Contributor

With a decade of experience in journalism, Devu Das brings an authentic, editorial eye to her work as a Lifestyle Consultant and fashion enthusiast. A proud mother and avid traveler, she blends her storytelling expertise with her passion for global culture to inspire others to elevate their everyday lives.

Related Articles

Share Your Thoughts

Back to top button

Discover more from Manorama Deals

Subscribe now to keep reading and get access to the full archive.

Continue reading