Kitchen Essentials

ഈച്ചശല്യം കൊണ്ട് പൊറുതിമുട്ടിയോ? പരീക്ഷിക്കാം ഇവ!

മഴക്കാലത്ത് വീട്ടമ്മമാരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് ഈച്ചശല്യം. അടുക്കളയിലും ഡൈനിങ് ടേബിളിലും ഭക്ഷണസാധനങ്ങൾക്ക് ചുറ്റുമെല്ലാം ഈച്ചകൾ പറന്നു നടക്കുന്നത് അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല, രോഗാണുക്കൾ പകരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. വീടിനകത്തെ സ്വസ്ഥത കെടുത്തുന്ന പ്രധാന ശല്യക്കാരിൽ ഒന്നാണ് ഇക്കൂട്ടർ. ആഹാരമുണ്ടാക്കുന്ന അടുക്കളയില്‍ കീടനാശിനി പ്രയോഗം പറ്റില്ല.

അപ്പോള്‍പിന്നെ പ്രകൃതിദത്തമായ വഴികളിലൂടെ ഈ ശല്യക്കാരനെ നമുക്ക് തുരത്താം. ചില ലളിതമായ വീട്ടുവഴികൾ പരീക്ഷിച്ചാൽ ഈച്ചശല്യം ഒരു പരിധിവരെ കുറയ്ക്കാം. ഈച്ചയെ തുരത്താവുന്ന ചില സ്പ്രേകളും പ്രാണികളും ഈച്ചയെയും ഒഴിവാക്കാവുന്ന ഗ്ലൂ ട്രാപ് സ്റ്റിക്കർ കൂടാതെ അൾട്രാവയലറ്റ് ലൈറ്റുകളും ഇന്ന് വിപണിയിൽ വിൽക്കാനുമുണ്ട്.

∙നാരങ്ങയും ഗ്രാമ്പൂവും

ഒരു നാരങ്ങ രണ്ടായി മുറിച്ച് അതിൽ കുറച്ച് ഗ്രാമ്പൂ കുത്തിവയ്ക്കുക. ഇത് അടുക്കളയിലോ ഡൈനിങ് ടേബിളിനടുത്തോ വച്ചാൽ ഈച്ചകളെ അകറ്റാൻ സഹായിക്കും.

∙കർപ്പൂരം

BUY NOW

∙ഒരു ചെറിയ പാത്രത്തിൽ കർപ്പൂരം കത്തിക്കുകയോ കർപ്പൂരത്തിന്റെ മണം പരക്കാൻ അനുവദിക്കുകയോ ചെയ്താൽ ഈച്ചകൾ വരുന്നത് കുറയും.

∙വിനാഗിരി ട്രാപ്പ്

ഒരു പാത്രത്തിൽ അല്പം ആപ്പിൾ സൈഡർ വിനാഗിരിയോ സാധാരണ വിനാഗിരിയോ എടുത്ത് കുറച്ച് ഡിഷ് വാഷ് ലിക്വിഡ് ചേർക്കുക. ഈച്ചകൾ അതിലേക്ക് ആകർഷിക്കപ്പെടുകയും കുടുങ്ങുകയും ചെയ്യും. BUY NOW

∙തുളസി ചെടി

തുളസിയുടെ മണം പല പ്രാണികളെയും അകറ്റാൻ സഹായിക്കും. ജനലിനരികിലോ അടുക്കളയ്ക്ക് സമീപമോ തുളസി ചെടി വയ്ക്കുന്നത് ഗുണം ചെയ്യും.

∙പുതിനയില

പുതിനയുടെ മണം ഈച്ചകൾക്ക് ഇഷ്ടമല്ല. പുതിനയില വെള്ളത്തിൽ ഇട്ട് സ്പ്രേ തയാറാക്കി ചില ഭാഗങ്ങളിൽ തളിക്കാം.

∙ഓറഞ്ച് തൊലി

ഉണങ്ങിയ ഓറഞ്ച് തൊലി ജനലുകൾക്കരികിലും വാതിലുകൾക്കരികിലും വയ്ക്കുന്നത് ഈച്ചശല്യം കുറയ്ക്കാൻ സഹായിക്കും.

∙ഭക്ഷണസാധനങ്ങൾ മൂടിവയ്ക്കുക

ഈച്ചശല്യം കുറയ്ക്കാനുള്ള ഏറ്റവും പ്രധാന മാർഗമാണ് ഭക്ഷണം തുറന്ന് വയ്ക്കാതിരിക്കുക. പഴങ്ങളും പച്ചക്കറികളും അടക്കം എല്ലാം മൂടിവയ്ക്കാൻ ശ്രദ്ധിക്കുക.

∙മാലിന്യങ്ങൾ ഉടൻ നീക്കുക

അഴുകിയ പഴങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ, തുറന്ന ഡസ്റ്റ്‌ബിൻ എന്നിവ ഈച്ചകളെ ആകർഷിക്കും. അതിനാൽ മാലിന്യങ്ങൾ ദിവസവും നീക്കം ചെയ്യുക.

∙ജനലുകളിൽ മെഷ് ഘടിപ്പിക്കുക

വീടിനുള്ളിലേക്ക് ഈച്ചകൾ കയറുന്നത് തടയാൻ ജനലുകളിലും വെന്റിലേഷൻ ഭാഗങ്ങളിലും മെഷ് ഘടിപ്പിക്കുന്നത് ഫലപ്രദമാണ്.

ശ്രദ്ധിക്കേണ്ടത്

ഈച്ചകൾ കൂടുതലായി കാണുന്നുണ്ടെങ്കിൽ വീടിന് സമീപം വെള്ളക്കെട്ടോ മാലിന്യക്കൂമ്പാരമോ ഉണ്ടോ എന്ന് പരിശോധിക്കണം. ഇത്തരം ഇടങ്ങളാണ് ഈച്ചകളുടെ പ്രധാന പ്രജനന കേന്ദ്രങ്ങൾ. വീട് എത്ര വൃത്തിയാക്കിയാലും മഴക്കാലത്ത് ഈച്ചശല്യം ഉണ്ടാകാം. എന്നാൽ ചില ലളിതമായ വീട്ടുവഴികളും ശുചിത്വശീലങ്ങളും പിന്തുടർന്നാൽ ഈച്ചകളെ ഒരു പരിധിവരെ അകറ്റിനിർത്താൻ കഴിയും.


Discover more from Manorama Deals

Subscribe to get the latest posts sent to your email.

Devu Das | Top Contributor

With a decade of experience in journalism, Devu Das brings an authentic, editorial eye to her work as a Lifestyle Consultant and fashion enthusiast. A proud mother and avid traveler, she blends her storytelling expertise with her passion for global culture to inspire others to elevate their everyday lives.

Related Articles

Share Your Thoughts

Back to top button

Discover more from Manorama Deals

Subscribe now to keep reading and get access to the full archive.

Continue reading