Smart Home Devices

നിങ്ങൾക്ക് ബിപി കുറയുകയും കൂടുകയും ചെയ്യാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ!

ഒരു ചെറിയ തലകറക്കം, ക്ഷീണം, നെഞ്ചിടിപ്പ്, അല്ലെങ്കിൽ പെട്ടെന്നുള്ള അസ്വസ്ഥത ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പലരും ആദ്യം ആശങ്കപ്പെടുന്നത് ബ്ലഡ് പ്രഷറിനെക്കുറിച്ചാണ്. നേരെ ആശുപത്രിയിലേക്കോടേണ്ട സാഹചര്യം ഒഴിവാക്കാൻ ഇന്ന് പല കുടുംബങ്ങളും വീട്ടിൽ തന്നെ ബിപി പരിശോധിക്കാനുള്ള ഡിജിറ്റൽ മെഷീനുകൾ വാങ്ങിവയ്ക്കുകയാണ്. പ്രത്യേകിച്ച് പ്രായമായവരും പ്രഷർ രോഗമുള്ളവരും ഉള്ള വീടുകളിൽ ഇത്തരം ഉപകരണങ്ങൾ ഇന്ന് അത്യാവശ്യ ഗാഡ്ജറ്റുകളിലൊന്നായി മാറിക്കഴിഞ്ഞു.

മുമ്പ് ക്ലിനിക്കുകളിലും ആശുപത്രികളിലും മാത്രം കണ്ടിരുന്ന ബിപി മോണിറ്ററുകൾ ഇന്ന് ഓൺലൈനായി വളരെ എളുപ്പത്തിൽ വാങ്ങാനാകും. ഉപയോഗിക്കാനും ലളിതമായതിനാൽ യുവാക്കളും കുടുംബാരോഗ്യത്തിനായി ഇത്തരം ഉപകരണങ്ങൾ തെരഞ്ഞെടുക്കാറുണ്ട്.

BUY NOW

എന്താണ് ഡിജിറ്റൽ ബിപി മോണിറ്റർ?

കൈയിൽ കഫ് ധരിച്ച് ഒരു ബട്ടൺ അമർത്തിയാൽ തന്നെ രക്തസമ്മർദ്ദം പരിശോധിച്ച് സ്ക്രീനിൽ റിസൾട്ട് കാണിക്കുന്ന ഉപകരണമാണ് ഡിജിറ്റൽ ബ്ലഡ് പ്രഷർ മോണിറ്റർ. സിസ്റ്റോളിക്, ഡയസ്റ്റോളിക് റീഡിങ്ങുകൾക്കും ഹാർട്ട് റേറ്റിനും വരെ വിവരങ്ങൾ ലഭ്യമാകുന്നു.

വീട്ടിൽ ബിപി മെഷീൻ ഉണ്ടായാൽ ലഭിക്കുന്ന ഗുണങ്ങൾ

∙ ചെറിയ അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻ ബിപി പരിശോധിക്കാം
∙ പ്രായമായവര്‍ ഉള്ള വീടുകളിലും ഇത് അത്യാവശ്യമാണ്. പ്രഷർ സ്ഥിരമായി മോണിറ്റർ ചെയ്യാൻ സഹായിക്കും

BUY NOW
∙ ആശുപത്രിയിലേക്കുള്ള അനാവശ്യ ഓട്ടം കുറയ്ക്കാം
∙ ഹൈബിപി, ലോ ബിപി രോഗികൾക്ക് ഡെയിലി ട്രാക്കിങ് എളുപ്പമാകും
∙ ചില മോഡലുകളിൽ മെമ്മറി സ്റ്റോറേജും ലഭ്യമാണ്

ഇപ്പോൾ കൂടുതൽ പേർ വാങ്ങുന്ന ചില ബ്രാൻഡുകൾ

Omron – കൃത്യതയ്ക്കായി ഏറെ പേർ വിശ്വസിക്കുന്ന ബ്രാൻഡ്
Dr Trust – വലിയ ഡിസ്‌പ്ലേയും ഈസി യൂസും കാരണം ശ്രദ്ധ നേടിയത്
Beurer – അഡ്വാൻസ്ഡ് ഫീച്ചറുകളുള്ള മോഡലുകൾ ലഭ്യമാണ്
AccuSure – ബജറ്റിൽ ലഭിക്കുന്ന ജനപ്രിയ ഓപ്ഷൻ
HealthSense – വീടുകളില്‍ കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന മോഡലുകൾ

ഇവയിൽ പലതും ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഓഫറുകളോടെ ലഭ്യമാണ്. ചില മോഡലുകൾ 1000 രൂപ മുതൽ തന്നെ ലഭ്യമാകുന്നതിനാൽ സാധാരണ കുടുംബങ്ങൾക്കും എളുപ്പത്തിൽ വാങ്ങാനാകും.

BUYNOW

വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൈയിൽ ധരിക്കുന്ന മോഡലുകൾ കൂടുതൽ കൃത്യം. വ്രിസ്റ്റ് മോഡലുകളേക്കാൾ അപ്പർ ആം മോഡലുകളാണ് കൂടുതൽ കൃത്യത നൽകുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. കൂടാതെ പ്രായമായവർക്ക് റിസൾട്ട് വ്യക്തമായി കാണാൻ വലിയ സ്ക്രീൻ ഉള്ള മോഡലുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മുൻ റീഡിങ്ങുകൾ സ്റ്റോർ ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിൽ ഡോക്ടറെ കാണിക്കാനും ഹെൽത്ത് ട്രാക്ക് ചെയ്യാനും സഹായിക്കും. ചില മോഡലുകൾ ബാറ്ററിയിലും ചിലത് പവർ അഡാപ്റ്ററിലും പ്രവർത്തിക്കും. വീട്ടുപയോഗത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കണം.

ബിപി പരിശോധിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

∙ പരിശോധനയ്ക്ക് മുൻപ് അഞ്ച് മിനിറ്റ് വിശ്രമിക്കുക
∙ പരിശോധനയ്ക്കിടെ സംസാരിക്കാതിരിക്കുക
∙ കൈ ഹൃദയനിരപ്പിൽ വയ്ക്കുക
∙ഒരുതവണ മാത്രം നോക്കാതെ രണ്ട് മൂന്ന് റീഡിങ്ങുകൾ പരിശോധിക്കുക

BUY NOW

ടെക്നോളജി വളർന്നതോടെ ആരോഗ്യപരിപാലനവും ഇന്ന് വീട്ടിലേക്ക് എത്തിക്കഴിഞ്ഞു. അതിനാൽ തന്നെ കുടുംബത്തിന്റെ ആരോഗ്യസുരക്ഷയ്ക്കായി ഒരു നല്ല ബിപി മോണിറ്റർ വീട്ടിൽ കരുതുന്നത് പല സാഹചര്യങ്ങളിലും ഏറെ ഉപകാരപ്പെടും.


Discover more from Manorama Deals

Subscribe to get the latest posts sent to your email.

Devu Das | Top Contributor

With a decade of experience in journalism, Devu Das brings an authentic, editorial eye to her work as a Lifestyle Consultant and fashion enthusiast. A proud mother and avid traveler, she blends her storytelling expertise with her passion for global culture to inspire others to elevate their everyday lives.

Related Articles

Share Your Thoughts

Back to top button

Discover more from Manorama Deals

Subscribe now to keep reading and get access to the full archive.

Continue reading