Festive CollectionsProduct ReviewsWomen's Fashion

സാരി വാങ്ങിയോ? ജ്വല്ലറിയും ഹെയർസ്റ്റൈലും ഇങ്ങനെ മതി!

കല്യാണമോ, റിസപ്ഷനോ, കുടുംബ ചടങ്ങോ ഏതായാലും മനോഹരമായ ഒരു സാരി തിരഞ്ഞെടുക്കുന്നത് മാത്രമല്ല മികച്ച ലുക്കിന് വേണ്ടത്. സാരിക്കൊപ്പം ഏത് മാല തിരഞ്ഞെടുക്കണം, കമ്മൽ എങ്ങനെയാകണം, ഹെയർസ്റ്റൈൽ ഏത് രീതിയിൽ സെറ്റ് ചെയ്യണം എന്നതും ലുക്കിനെ പൂർണമായി മാറ്റിമറിക്കുന്ന ഘടകങ്ങളാണ്. പലർക്കും സാരി വാങ്ങിക്കഴിഞ്ഞാൽ ഏറ്റവും വലിയ ആശയക്കുഴപ്പം വരുന്നതും ഈ കാര്യങ്ങളിലാണ്.

ട്രഡിഷനൽ ലുക്കാണോ? BUY NOW

കാഞ്ചിപുരം, പട്ട് സാരി, ടെമ്പിൾ ഡിസൈൻ സാരികൾ എന്നിവയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ആന്റിക് ഗോൾഡ് അല്ലെങ്കിൽ ടെമ്പിൾ ജ്വല്ലറികൾ മികച്ച ചോയിസാണ്. ലോങ് ഹാരവും ചോക്കറും ചേർന്ന കോമ്പിനേഷൻ കൂടുതൽ രാജകീയ ഭംഗി നൽകും. മുടി നീളത്തിൽ ചുറ്റിക്കെട്ടിയ ബണ്ണും അതിൽ മുല്ലപ്പൂവും ചേർത്താൽ ക്ലാസിക് ട്രഡിഷനൽ ലുക്ക് പൂർത്തിയാകും.

മോഡേൺ ലുക്കാണോ? BUY NOW

ഓർഗൻസ, സീക്വിൻ, ഡിസൈനർ സാരികൾ എന്നിവയ്ക്ക് ഹെവി ആഭരണങ്ങൾ ഒഴിവാക്കി മിനിമൽ ജ്വല്ലറി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. സ്റ്റേറ്റ്മെന്റ് കമ്മലോ സ്ലീക്ക് നെക്ലേസോ മാത്രം ധരിച്ചാലും സ്റ്റൈലിഷ് ലുക്ക് ലഭിക്കും. സോഫ്റ്റ് കർൾസ്, ലോ പോണിടെയിൽ, മെസ്സി ബൺ തുടങ്ങിയ ഹെയർസ്റ്റൈലുകൾ മോഡേൺ സാരി ലുക്കിനൊപ്പം നന്നായി ചേരും.

BUY NOW

സാരി പറയുന്ന സ്റ്റൈൽ

ഹെവി വർക്ക് സാരിയാണെങ്കിൽ ലൈറ്റ് ജ്വല്ലറി തിരഞ്ഞെടുക്കാം. സിമ്പിൾ സാരിയാണെങ്കിൽ അല്പം ശ്രദ്ധ നേടുന്ന മാലകളും കമ്മലുകളും ഉപയോഗിക്കാം. സാരിയുടെ നെക്ക് ഡിസൈൻ, ബ്ലൗസിന്റെ പാറ്റേൺ, മുഖത്തിന്റെ ഷേപ്പ് എന്നിവ കൂടി പരിഗണിച്ചാൽ കൂടുതൽ മനോഹരമായ ലുക്ക് സൃഷ്ടിക്കാം. സാരിയുടെ ഭംഗി ഇരട്ടിയാക്കുന്നത് അതിനൊപ്പമുള്ള ശരിയായ സ്റ്റൈലിംഗാണ്. അതുകൊണ്ട് സാരി തിരഞ്ഞെടുക്കുന്നതുപോലെ തന്നെ ജ്വല്ലറിയും ഹെയർസ്റ്റൈലും ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ മുഴുവൻ ലുക്കിനും വലിയ വ്യത്യാസം നൽകും. BUY NOW

റെഡിമെയ്ഡ് ബൗസും റെഡി

ഒരു കാലത്ത് സാരിക്ക് ചേരുന്ന ബ്ലൗസ് ധരിക്കണമെങ്കിൽ പ്രത്യേകം മെറ്റീരിയൽ വാങ്ങി, ഇഷ്ടമുള്ള ഡിസൈൻ തിരഞ്ഞെടുത്ത് തയ്പ്പിച്ച്, അതിന് തയൽക്കൂലിയും നൽകി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ ഇന്ന് ഫാഷൻ ലോകം വളരെയധികം മാറിയിരിക്കുന്നു. അതിന്റെ ഭാഗമായി റെഡിമെയ്ഡ് ബ്ലൗസുകളും റെഡിയാണ്.

BUY NOW

സാധാരണ കോട്ടൺ മുതൽ സിൽക്ക്, വെൽവെറ്റ്, ബ്രോക്കേഡ്, സീക്വിൻ വർക്ക്, എംബ്രോയ്ഡറി ഡിസൈൻ തുടങ്ങി വിവിധ മെറ്റീരിയലുകളിലും സ്റ്റൈലുകളിലും പ്രെഡിമെയ്ഡ് ബ്ലൗസുകൾ ഇന്ന് ലഭ്യമാണ്. സ്ലീവ്‌ലെസ്, എൽബോ സ്ലീവ്, പഫ് സ്ലീവ്, വി-നെക്ക്, ബോട്ട് നെക്ക്, ഹൈ നെക്ക് തുടങ്ങി നിരവധി ഫാഷൻ മോഡലുകൾ വിപണിയിലുണ്ട്. BUY NOW

പ്രധാനമായും തയൽക്കൂലി വർധിച്ചിരിക്കുന്ന ഈ സമയത്ത് റെഡിയായി ലഭിക്കുന്ന ബ്ലൗസുകൾ വാങ്ങുന്നത് സമയവും പണവും ലാഭിക്കാൻ സഹായിക്കുന്നു. പല ഷോപ്പുകളിലും വിവിധ സൈസുകളിൽ ഇവ ലഭ്യമാകുന്നതോടൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ആകർഷകമായ ഓഫറുകളോടെ വാങ്ങാൻ സാധിക്കും. പെരുന്നാൾ, വിവാഹം, പാർട്ടി, ഓഫീസ് ചടങ്ങുകൾ തുടങ്ങി ഏത് അവസരത്തിനും അനുയോജ്യമായ ബ്ലൗസുകൾ ഇന്ന് ഒരു ക്ലിക്കിൽ സ്വന്തമാക്കാം. ഫാഷനും സൗകര്യവും ഒരുമിച്ച് ആഗ്രഹിക്കുന്നവർക്ക് റെഡിമെയ്ഡ് ബ്ലൗസുകൾ മികച്ചൊരു ഓപ്ഷനാണ്. BUY NOW


Discover more from Manorama Deals

Subscribe to get the latest posts sent to your email.

Devu Das | Top Contributor

With a decade of experience in journalism, Devu Das brings an authentic, editorial eye to her work as a Lifestyle Consultant and fashion enthusiast. A proud mother and avid traveler, she blends her storytelling expertise with her passion for global culture to inspire others to elevate their everyday lives.

Related Articles

Share Your Thoughts

Back to top button

Discover more from Manorama Deals

Subscribe now to keep reading and get access to the full archive.

Continue reading