Kitchen & AppliancesWater Purifiers

വീട്ടില്‍ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുന്നുണ്ടോ? ഇക്കാര്യം ശ്രദ്ധിച്ചോളൂ

ശുദ്ധമായ കുടിവെള്ളം ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമാണ്. പുറത്തുനിന്ന് കാണുമ്പോൾ വെള്ളം ശുദ്ധമായി തോന്നിയാലും അതിൽ പൊടി, മണ്ണ്, ബാക്ടീരിയ, വൈറസ്, ക്ലോറിന്റെ അംശങ്ങൾ തുടങ്ങിയവ ഉണ്ടാകാം. വെള്ളത്തിലെ അഴുക്കുകളും ബാക്ടീരിയകളും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ, ഒരു നല്ല വാട്ടർ പ്യൂരിഫയർ ഓരോ വീട്ടിലും അനിവാര്യമാണ്. എന്നാൽ “വാട്ടർ പ്യൂരിഫയർ വാങ്ങാൻ വലിയ ചെലവാകും” എന്ന ധാരണ ഇനി മറക്കാം. ഇപ്പോൾ ആമസോണിൽ കുറഞ്ഞ വിലയിൽ തന്നെ മികച്ച ഫീച്ചറുകളോടുകൂടിയ വാട്ടർ പ്യൂരിഫയറുകൾ ലഭ്യമാണ്. സാധാരണ കുടുംബങ്ങൾക്കും ഫ്ലാറ്റുകളിലും വാടകവീടുകളിലും താമസിക്കുന്നവർക്കും അനുയോജ്യമായ ബജറ്റ് ഫ്രണ്ട്‍‍‍‍ലി മോഡലുകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാം. BUY NOW

മഴക്കാലത്ത് വെള്ളത്തിന്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളും മുതിർന്നവരും ശുദ്ധജലം കുടിക്കുന്നത് ആരോഗ്യത്തിന് നിർണായകമാണ്. വീട്ടിൽ തന്നെ സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നതിനാൽ പുറത്തുനിന്ന് വെള്ളം വാങ്ങേണ്ട ബുദ്ധിമുട്ട് കുറയും. വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുന്നത് വഴി കൂടുതൽ ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭിക്കും. വെള്ളത്തിന്റെ രുചിയും ഗുണനിലവാരവും മെച്ചപ്പെടും ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല ദിവസേന വെള്ളം തിളപ്പിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.

കുറഞ്ഞ വിലയിൽ ലഭിക്കുന്നതെങ്കിലും മികച്ച ഫീച്ചറുകളോട് കൂടിയ വാട്ടർ പ്യൂരിഫയറുകൾ ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. മൾട്ടി-സ്റ്റേജ് ഫിൽട്രേഷൻ സംവിധാനതോടുകൂടിയവ. ചില മോഡലുകളിൽ RO, UV, UF തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനാൽ വെള്ളത്തിലെ അഴുക്കുകൾ കൂടുതൽ ഫലപ്രദമായി നീക്കം ചെയ്യാൻ സഹായിക്കുന്നു. പവർ സേവിങ് സംവിധാനമുള്ള മോഡലുകൾ വൈദ്യുതി ലാഭിക്കാനും സഹായിക്കുന്നു. ചെറിയ അടുക്കളകളിൽ ഭംഗിയായി ഒതുങ്ങുന്ന മോഡലുകളും ലഭ്യമാണ്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ സ്ഥാപിക്കാവുന്ന മോഡലുകളുമുണ്ട്. BUY NOW

കൂടാതെ ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും ഫാസ്റ്റ് ഡെലിവറി സൗകര്യവും മാത്രമല്ല ഉപഭോക്തൃ റിവ്യൂസ് നോക്കി നമുക്കിണങ്ങിയവ തിരഞ്ഞെടുക്കാം. ഇ എം ഐ / ബാങ്ക് ഓഫറുകൾ ലഭ്യമാണെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. ചെറിയ തുകകൾ തവണകളായി അടച്ചു നമുക്ക് ഇഷ്ടമുള്ള പ്യൂരിഫയർ സ്വന്തമാക്കാം.

വാട്ടർ പ്യൂരിഫയർ എങ്ങനെ വൃത്തിയാക്കാം

കുടിവെള്ളം ശുദ്ധമായി നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് വാട്ടർ പ്യൂരിഫയറിന്റെ വാട്ടർ സ്റ്റോറേജ്. കാലക്രമേണ സ്റ്റോറേജ് ടാങ്കിൽ മണൽ, ബാക്ടീരിയ, ദുർഗന്ധം എന്നിവ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് വെള്ളത്തിൻ്റെ ഗുണനിലവാരം കുറയ്ക്കാൻ കാരണമാകുന്നു. വാട്ടർ പ്യൂരിഫയറിൻ്റെ ടാങ്ക് വൃത്തിയാക്കാൻ പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നിർമാതാക്കൾ നൽകുന്ന നിർദ്ദേശം അനുസരിച്ച് പ്യൂരിഫയർ നീക്കം ചെയ്ത് ശൂന്യമാക്കുക.

BUY NOW – budget friendly water purifier

കണ്ടെയ്നറിൽ നിന്ന് ശേഷിക്കുന്ന വെള്ളവും നീക്കം ചെയ്യുക. അതിനു ശേഷം വീര്യം കുറഞ്ഞ ഒരു ക്ലീനിംഗ് സൊല്യൂഷൻ നിർമിക്കുക. വീര്യം കുറഞ്ഞ ഡിഷ് സോപ്പും വെള്ളവും ഉപയോഗിച്ച് സോല്യൂഷൻ തയാറാക്കാം. മൃദുവായ ബ്രഷ് അല്ലെങ്കിൽ സ്പോഞ്ചിൽ ക്ലീനിങ് ലായനി ഉപയോഗിച്ച് ഉൾഭാഗം വൃത്തിയായി കഴുകുക. അഴുക്ക് അടിഞ്ഞുകൂടാൻ സാധ്യതയുള്ള കോണുകളിലും വിടവുകളിലും പ്രത്യേകശ്രദ്ധ നൽകണം. ക്ലീനിങ് ലായനിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ശുദ്ധജലം ഉപയോഗിച്ച് ശ്രദ്ധാപൂർവം കഴുകുക. നന്നായി കഴുകിയ ശേഷം ടാങ്ക് വെയിലത്ത് വെച്ച് നന്നായി ഉണക്കുക. ഉണങ്ങിക്കഴിഞ്ഞാൽ നിർമാതാക്കൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഇത് പുനസ്ഥാപിക്കുക. പ്യൂരിഫയറും ടാങ്കും തുടങ്ങി എല്ലാം സുരക്ഷിതമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പ്രവർത്തിപ്പിക്കുക.

വാട്ടർ പ്യൂരിഫയറിന്റെ ഫിൽട്ടറുകൾ വൃത്തിയാക്കാം

വാട്ടർ പ്യൂരിഫയറിന്റെ ഫിൽട്ടറുകൾ പതിവായി വൃത്തിയാക്കണം. അഴുക്ക്, പൊടി, ബാക്ടീരിയ എന്നിവ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ഫിൽട്ടറുകൾ പതിവായി വൃത്തിയാക്കേണ്ടത്. പ്യൂരിഫയറിലേക്കുള്ള ജലവിതരണം ഓഫ് ചെയ്തതിനു ശേഷം വേണം ഫിൽട്ടറുകൾ വൃത്തിയാക്കാൻ. അഴുക്കും മാലിന്യവും നീക്കം ചെയ്യുന്നതിന് പ്രി-ഫിൽട്ടറുകൾ ഒഴുകുന്ന വെള്ളത്തിനടിയിൽ ശ്രദ്ധാപൂർവം കഴുകണം. വെളുത്ത വിനാഗിരി അല്ലെങ്കിൽ സിട്രിക് ആസിഡ് വെള്ളം ഉപയോഗിച്ച് ഒരു ക്ലീനിംഗ് ലായനി ഉണ്ടാക്കി അതിൽ ഫിൽട്ടറുകൾ അണുവിമുക്തമാക്കാം. ക്ലീനിംഗ് ലായനിയിൽ കുറച്ചുസമയം മുക്കിവെച്ചതിനു ശേഷം ഫിൽട്ടറുകൾ ശുദ്ധമായ വെള്ളത്തിൽ കഴുകുന്നത് അണുവിമുക്തമാക്കാൻ സഹായിക്കും. നന്നായി കഴുകിയതിനുശേഷം വായുസഞ്ചാരമുള്ള സ്ഥലത്ത് വെച്ച് ഫിൽട്ടർ ഉണങ്ങാൻ അനുവദിക്കുക. നന്നായി ഉണങ്ങിയതിനു ശേഷം ഫിൽട്ടറുകൾ പുനസ്ഥാപിച്ച് പ്യൂരിഫയർ പ്രവർത്തിപ്പിച്ച് തുടങ്ങാവുന്നതാണ്.


Discover more from Manorama Deals

Subscribe to get the latest posts sent to your email.

Devu Das | Top Contributor

With a decade of experience in journalism, Devu Das brings an authentic, editorial eye to her work as a Lifestyle Consultant and fashion enthusiast. A proud mother and avid traveler, she blends her storytelling expertise with her passion for global culture to inspire others to elevate their everyday lives.

Related Articles

Share Your Thoughts

Back to top button

Discover more from Manorama Deals

Subscribe now to keep reading and get access to the full archive.

Continue reading