ശരീരവേദന മാറാന്‍ വെഡ്ജ് തലയണയുടെ പ്രാധാന്യം
അര മണിക്കൂർ തികച്ച് കസേരയിൽ ഇരിക്കേണ്ട താമസം. അപ്പോൾ തുടങ്ങുകയായി നടുവേദന, കഴുത്തുവേദന, പുറംവേദന എന്നിങ്ങനെ സ്വസ്ഥത കെടുത്തുന്ന പ്രശ്നങ്ങൾ. മാറിമറിയുന്ന ജീവിതശൈലി മൂലം കാലുവേദന, ആസിഡ് റിഫ്ലക്സ് പോലെയുള്ള അസ്വസ്ഥതകൾ വേറെയും. ഇങ്ങനെ ഒാരോരോ വേദനയ്ക്കും പ്രശ്നത്തിനും ഓരോ മരുന്ന് കഴിച്ചും പുറമേ പുരട്ടിയും ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നവരാവും നമ്മിൽ അധികവും. എന്നാൽ, ഇതൊന്നു മാറ്റിപ്പിടിച്ച് ഉറക്കത്തിന്റെ പൊസിഷൻ അൽപമൊന്നു ശ്രദ്ധിച്ച് ഈ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാനായാലോ? അതിനായി പ്രത്യേക പരിശീലനമൊന്നും വേണ്ട. സാധാരണ തലയണകളിൽനിന്നു വ്യത്യസ്തമായി ശരീരത്തിനു വേണ്ട രീതിയിൽ വിശ്രമം നൽകുന്നതിനായി പ്രത്യേകം തയാറാക്കപ്പെട്ട വെഡ്ജ് പില്ലോകൾ ഉപയോഗിച്ചു തുടങ്ങിയാൽ മാത്രം മതി. ഓരോ ദിവസവും ഉന്മേഷത്തോടെ ഉറക്കമുണരുന്നതിന്റെ മാജിക് അനുഭവിച്ചറിയാം.
പുറം, കഴുത്ത്, കാലുകൾ എന്നിവയ്ക്ക് കൃത്യമായി സപ്പോർട്ട് നൽകുന്ന തരത്തിൽ ത്രികോണാകൃതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന മൃദുവായ കുഷ്യനാണിവ. നട്ടെല്ല്, തോളുകൾ എന്നിവയിൽ അധിക സമ്മർദമേൽക്കാതെ സുഖകരമായ ഉറക്കം ഇവ പ്രദാനം ചെയ്യുന്നു. സാധാരണ ശരീര- സന്ധി വേദനകൾ അനുഭവിക്കുന്നവർക്കു മാത്രമല്ല സർജറിക്കു ശേഷം വിശ്രമത്തിലിരിക്കുന്നവർ, ഗർഭിണികൾ, കിടക്കുന്ന പൊസിഷന്റെ പ്രശ്നങ്ങൾ മൂലം പതിവായി കൂർക്കം വലിക്കുന്നവർ, കിടക്കുന്ന സമയത്ത് ശ്വാസതടസ്സം നേരിടുന്നവർ തുടങ്ങിയവർക്കെല്ലാം ഒരു ഗെയിം ചേഞ്ചറാണ് വെഡ്ജ് തലയണകളിൽ. ഉദാഹരണത്തിന്, ആസിഡ് റിഫ്ലക്സ് അനുഭവിക്കുന്നവർക്ക് ശരീരത്തിന്റെ മുകൾഭാഗം അൽപം ഉയർത്തിയ നിലയിൽ കിടക്കുന്നതിലൂടെ നെഞ്ചെരിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾ ഒഴിവാക്കാനും സ്വസ്ഥമായ ഉറക്കം ആസ്വദിക്കാനും സാധിക്കും. ഗർഭിണികളുടെ കാര്യമെടുത്താൽ കാലുകൾ ഉയർത്തി വയ്ക്കുന്നതും പുറത്തിന് കൃത്യമായ താങ്ങു നൽകുന്നതും നീർവീക്കവും ശരീരത്തിന്റെ ആയാസവുമൊക്കെ കുറയ്ക്കാൻ സഹായകമാണ്. കിടക്കുന്ന സമയത്ത് നേരിയ ശ്വസനപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ വെഡ്ജ് തലയണ ഉപയോഗിച്ച് നെഞ്ചും കഴുത്തും തലയും ഉയർത്തി വയ്ക്കുന്നതിലൂടെ ശ്വാസനാളം തുറന്നിരിക്കാനും തടസ്സമില്ലാതെ ശ്വസിക്കാനും സാധിക്കും.
ആവശ്യാനുസരണം ഉയരം ക്രമീകരിക്കാവുന്ന തരത്തിൽ വെഡ്ജ് തലയണകൾ ലഭ്യമാണ്. പ്രത്യേകമായി ഹെഡ് റെസ്റ്റ് ഉൾപ്പെടുത്തിയാണ് ഇവ നിർമിക്കപ്പെടുന്നത്. കവറുകൾ ഊരി കഴുകിയെടുക്കാം എന്നതിനാൽ വൃത്തിയുടെ കാര്യത്തിലും കോംപ്രമൈസ് വേണ്ട. മുറിക്കും ബെഡിനും അനുയോജ്യമായ വിധത്തിൽ വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലും വെഡ്ജ് തലയണകൾ വാങ്ങാം. 1500 രൂപ മുതൽ വിലയിൽ വെഡ്ജ് പില്ലോകൾ ആമസോണിൽനിന്നു വാങ്ങാം. വ്യത്യസ്ത ബ്രാൻഡുകൾ ദീർഘകാല വാറന്റിയോടു കൂടി വെഡ്ജ് തലയണകൾ വിപണിയിൽ എത്തിക്കുന്നു.
Discover more from Manorama Deals
Subscribe to get the latest posts sent to your email.



