30 വയസിന് ശേഷമാണോ സ്ത്രീകള്‍ക്ക് ഈ മാറ്റങ്ങൾ? എജ് അലർട്ട് അല്ല, ശ്രദ്ധിക്കാം
ഇരുപതുകളിൽ ഉണ്ടായിരുന്ന അതേ എനർജിയും ഫിറ്റ്നസും മുപ്പതുകളിലും തുടരുമെന്ന് പലരും കരുതും. എന്നാൽ 30 വയസ്സ് കഴിഞ്ഞാൽ സ്ത്രീകളുടെ ശരീരത്തിൽ പല മാറ്റങ്ങളും തുടങ്ങും. ഹോർമോൺ വ്യത്യാസങ്ങൾ മുതൽ മെറ്റബോളിസം കുറയുന്നത് വരെ പല കാര്യങ്ങളും ഈ സമയത്ത് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ “ഭക്ഷണം കുറച്ചാൽ മതി” എന്ന രീതിയിലല്ല, ശരീരവും മനസും ഒരുപോലെ കെയർ ചെയ്യുന്ന ലൈഫ് സ്റ്റൈൽ ഈ പ്രായത്തിൽ വളരെ പ്രധാനമാണ്. BUY NOW
ഇന്നത്തെ ജീവിതശൈലിയിൽ മുപ്പത് വയസ് കഴിഞ്ഞാൽ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇരുപത് വയസ്സിലുണ്ടായിരുന്ന പോലെ എന്ത് ഭക്ഷണം കഴിച്ചാലും ശരീരം അതെല്ലാം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന കാലം പിന്നിടുമ്പോൾ ശരീരത്തിലും ആരോഗ്യത്തിലും പതിയെ മാറ്റങ്ങൾ തുടങ്ങും. ഉറക്കക്കുറവ്, വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫുഡ് ശീലം, സ്ട്രെസ് എന്നിവ കൂടിയതോടെ ചെറുപ്പത്തിൽ തോന്നാത്ത പല അസ്വസ്ഥതകളും മുപ്പതിനു ശേഷം പ്രകടമായി തുടങ്ങും. ശരീരഭാരം കൂടുക, ദഹനപ്രശ്നങ്ങൾ, ക്ഷീണം, കൊളസ്ട്രോൾ, ഷുഗർ, ബ്ലഡ് പ്രഷർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പലരെയും അലട്ടുന്ന അവസ്ഥയാണിപ്പോൾ. അതുകൊണ്ടുതന്നെ മുപ്പത് കഴിഞ്ഞാൽ ഭക്ഷണം വെറും വയറുനിറയ്ക്കാനല്ല, ആരോഗ്യം സംരക്ഷിക്കാനാണെന്ന് മനസിലാക്കി ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരേണ്ട സമയമാണിത്.
30 വയസിന് ശേഷം ശരീരത്തിൽ സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾ
മുമ്പ് എളുപ്പത്തിൽ ദഹിച്ചിരുന്ന ഭക്ഷണങ്ങൾ പോലും ഈ പ്രായത്തിന് ശേഷം ശരീരത്തിൽ കൊഴുപ്പായി അടിയാൻ തുടങ്ങാം. പ്രത്യേകിച്ച് വയറിനും അരയ്ക്കും ചുറ്റും ഫാറ്റ് കൂടുന്നത് പലർക്കും അനുഭവപ്പെടും. മെറ്റബോളിസം കുറയും.
സ്കിനിലും മാറ്റം തുടങ്ങും
കൊളാജൻ ഉത്പാദനം കുറയുന്നതിനാൽ സ്കിൻ ഡ്രൈ ആകാം,തിളക്കം കുറയാം, ചെറിയ വരകളും പാടുകളും കാണാം, കണ്ണിനടിയിലെ ഡാർക്ക് സർക്കിളുകൾ വർധിക്കാം. BUY NOW
ഹോർമോൺ മാറ്റങ്ങൾ
ഹോർമോണുകളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും മൂഡ്, ഉറക്കം, ഭാരം, പിമ്പിൾ തുടങ്ങിയ കാര്യങ്ങളെ ബാധിക്കാം.
എനർജി കുറയാം
ജോലി, കുടുംബം, സ്ട്രെസ് എന്നിവ ചേർന്നാൽ ക്ഷീണം വേഗം അനുഭവപ്പെടാം. അതുകൊണ്ട് വിശ്രമവും ഉറക്കവും ഈ പ്രായത്തിൽ കൂടുതൽ പ്രധാനമാണ്.
30 വയസ്സിന് ശേഷം ശരീരം എങ്ങനെ ശ്രദ്ധിക്കാം
∙ഭക്ഷണരീതിയിൽ മാറ്റം വേണം
∙പ്രോട്ടീൻ കൂട്ടണം. ഭക്ഷണത്തിൽ മുട്ട,പയർവർഗങ്ങൾ, മീൻ, ചിക്കൻ, പാൽ, തൈര്, നട്ട്സ്, പച്ചക്കറികളും പഴങ്ങളും, എന്നിവയും ഫൈബറും വിറ്റാമിനുകളും ശരീരത്തിന് ആവശ്യമാണ്. നിറമുള്ള പച്ചക്കറികളും സീസണൽ പഴങ്ങളും ദിവസവും കഴിക്കാൻ ശ്രമിക്കുക. പഞ്ചസാരയും ജങ്ക് ഫുഡും കുറയ്ക്കുക.
കൂടുതൽ ഷുഗർ ഉള്ള ഭക്ഷണം ഭാരം കൂട്ടാം. കൂടാതെ സ്കിൻ പ്രശ്നങ്ങൾ വർധിപ്പിക്കാം ഇവ ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളം ധാരാളം കുടിക്കണം. ഹൈഡ്രേഷൻ കുറയുമ്പോൾ സ്കിനും ശരീരവും വേഗം ക്ഷീണിതമാകാം. BUY NOW
30 കഴിഞ്ഞാൽ “വണ്ണം കൂടിയ ശേഷം കുറയ്ക്കാം” എന്നതിനെക്കാൾ ഫിറ്റ്നസ് സ്ഥിരമായി നിലനിർത്തുകയാണ് പ്രധാനം
ചെയ്യാവുന്ന കാര്യങ്ങൾ
∙ ദിവസവും 30 മിനിറ്റ് നടക്കുക
∙ യോഗ
∙സ്ട്രെച്ചിങ്
∙ ലൈറ്റ് വർക്കൗട്ട്
∙ സ്ട്രെങ്ത്തൺ വ്യായാമം. ഇത് മസിൽ ലോസ് കുറയ്ക്കാനും ബോഡി ടോൺ നിലനിർത്താനും സഹായിക്കും.
ശ്രദ്ധിക്കണം
പല സ്ത്രീകളും ഈ പ്രായത്തിൽ കുടുംബവും ജോലിയുമായി തിരക്കിലായിരിക്കും. എന്നാൽ ഉറക്കം കുറയുന്നത് ശരീരത്തെ വേഗം ബാധിക്കും. ദിവസവും 7–8 മണിക്കൂർ ഉറങ്ങണം. അമിത സ്ട്രെസ് ഒഴിവാക്കണം. സ്വയം സന്തോഷം കണ്ടെത്താനുള്ള സമയം തിരഞ്ഞെടുക്കണം. ഇവയും ആരോഗ്യത്തിന്റെ ഭാഗമാണ്.
മൈബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും സ്ക്രീൻ ടൈം കുറയ്ക്കണം. കൂടാതെ ശരീരം ശ്രദ്ധിക്കുന്നപോലെ തന്നെ ചര്‍മസംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ ചെലുത്തണം.
സ്ഥിരമായി ഹെൽത്ത് ചെക്കപ്പ് ചെയ്യണം
30 കഴിഞ്ഞാൽ വർഷത്തിൽ ഒരിക്കൽ എങ്കിലും ബ്ലഡ് ടെസ്റ്റ്, ഷുഗർ, തൈറോയ്ഡ്, വിറ്റാമിൻ D,അയൺ ലെവൽ ഇവ പരിശോധിക്കുന്നത് നല്ലതാണ്.
പ്രായം കൂടുന്നതല്ല, ശരീരം ശ്രദ്ധിക്കാത്തതാണ് പ്രശ്നം. 30 വയസ് ഒരു “എജ് അലർട്ട്” അല്ല. ശരീരത്തെ കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു ഘട്ടം മാത്രമാണ്. ശരിയായ ഭക്ഷണം, വ്യായാമം, ഉറക്കം, മാനസികാരോഗ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാൽ ഈ പ്രായത്തിലും ആരോഗ്യവും ഗ്ലോയും എനർജിയും നന്നായി നിലനിർത്താൻ കഴിയും. BUY NOW
Discover more from Manorama Deals
Subscribe to get the latest posts sent to your email.



